Tuesday February 18th, 2020 - 3:31:pm
topbanner

ഉണ്ണി മുകുന്ദനെതിരെ നെയ്മര്‍ ഫാന്‍സിന്റെ സൈബറാക്രമണം; മറുപടിയുമായി താരം രംഗത്ത്

JB
ഉണ്ണി മുകുന്ദനെതിരെ നെയ്മര്‍ ഫാന്‍സിന്റെ സൈബറാക്രമണം; മറുപടിയുമായി താരം രംഗത്ത്

മലയാളത്തിന്റെ മസിലളിയന്‍ ഉണ്ണി മുകുന്ദനെതിരെ സൈബറാക്രമണം നടത്തിയ നെയ്മര്‍ ഫാന്‍സിന് മറുപടിയുമായി താരം രംഗത്ത്. തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തിന് കണക്കിനുള്ള മറുപടിയാണ് ഉണ്ണി നല്‍കിയിരിക്കുന്നത്. താരത്തിന്റെ ഒരു തമാശ പോസ്റ്റില്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറെ പരാമര്‍ശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.താരം രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെ കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ ക്യാപ്ഷനാണ് ആരാധകരെ ചൊടിപ്പിച്ചത്. വീഡിയോയിലുള്ള മഞ്ഞ ഡ്രസ് ഇട്ടിരിക്കുന്ന കുട്ടി നെയ്മറിനെ പോലെ കളിച്ചുവെന്നായിരുന്നു കമന്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരിധി വിട്ട് സൈബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി വീണ്ടും ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. ആരേയും മോശക്കാരാക്കാനല്ല താന്‍ പോസ്റ്റിട്ടതെന്നും ഇതിന് ശേഷം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് ഒരുപാട് കോളുകളും മെസേജുകളും വന്നിരുന്നെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നു.

 

English summary
neymar fans cyber attack aganist unni mukundan
topbanner

More News from this section

Subscribe by Email