Saturday July 11th, 2020 - 1:42:am

ചിത്രകഥ പോലെ 'നേർച്ചപൂവൻ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Anusha Aroli
ചിത്രകഥ പോലെ 'നേർച്ചപൂവൻ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മലർ സിനിമാസും ജോ & റ്റിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേർച്ചപൂവന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ മനാഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്‌യുന്നത്‌.ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിർമാണം സഞ്ജിത വി എസ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.ഫെബ്രുവരി ആദ്യ വാരം തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

വളരെ മികച്ച അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യുസിക്കാണ്.മലർ സിനിമാസിന്റെ ബാനറിൽ സഞ്ജിത വി.എസ് ആണ്. ചിത്രത്തിന്റെ നിർമ്മാണം പി.ആർ.ഓ ശിവപ്രസാദാണ്.

Read more topics: nerchapoovan, title poster,
English summary
nerchapoovan title poster released
topbanner

More News from this section

Subscribe by Email