Saturday September 21st, 2019 - 4:51:pm
topbanner
Breaking News
jeevanam

നേപ്പാളിലെ പരമ്പരാഗത നൃത്തത്തിനൊപ്പം ചുവടുവെച്ച് റിമി ടോമി

RA
 നേപ്പാളിലെ പരമ്പരാഗത നൃത്തത്തിനൊപ്പം ചുവടുവെച്ച് റിമി ടോമി

അവതാരികയായും ഗായികയായും മലയാളി ഇഷ്ടം നേടിയെടുത്ത താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളില്‍ റിമി പാട്ടുകള്‍ പാടിയിരുന്നു. അടുത്തിടെയായിരുന്നു നടി വിവാഹമോചനം നേടിയിരുന്നത്. പതിനൊന്ന് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചുകൊണ്ടായിരുന്നു നടിയുടെ തീരുമാനം.

ശേഷം വിനോദ യാത്രകളുമായി തിരക്കിലാണ് റിമി ടോമി. റിമിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയിയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.വിവാഹ മോചനശേഷം നേപ്പാളിലേക്കാണ് വിനോദ യാത്രയ്ക്കായി റിമി ടോമി പോയത്. നേപ്പാളിന്റെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുളള ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിരുന്നു.

നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പരമ്പരാഗത നൃത്തത്തിന് താളം തെറ്റാതെ ചുവടു വെയ്ക്കുകയാണ് റിമി. നൃത്തം നന്നായി അറിയാവുന്നവര്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനില്‍ക്കുന്നുമുണ്ട് താരം. കഴിഞ്ഞ ദിവസമായിരുന്നു റിമി ടോമി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. നേരത്തെ യാത്രയ്ക്കിടെ സഹോദരനൊപ്പമുളള ചിത്രങ്ങളും റിമി ടോമി പങ്കുവെച്ചിരുന്നു.

https://www.instagram.com/p/BxxXz8NF5Wd/?utm_source=ig_embed

 

Viral News

Read more topics: nepal, rimitomi, dance viral
English summary
nepal rimitomi dance viral
topbanner

More News from this section

Subscribe by Email