Saturday May 30th, 2020 - 4:58:pm

അച്ഛന്‍ ബോഡിഗാര്‍ഡായി വന്നതോടെ കാമുകനെ കാണാതായി ; നീത പിള്ള

suji
അച്ഛന്‍ ബോഡിഗാര്‍ഡായി വന്നതോടെ കാമുകനെ കാണാതായി ; നീത പിള്ള

പ്രണയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്ന ഒരു കാര്യമുണ്ടെന്ന് നടി നീത പിള്ള . 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലെ തന്നെ ഒരു പയ്യനും അവന്റെ ഗ്യാങ്ങും എന്നും ഞാന്‍ പോകുന്ന വഴിയില്‍ വന്ന് നില്‍ക്കും. ഇത് സ്ഥിരമായപ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള വഴി മാറ്റി വേറെ വഴിക്ക് പോകാന്‍ തുടങ്ങി. അതു കണ്ടു പിടിച്ച് പിന്നെയും അവന്‍ അവന്റെ പ്രണയം അറിയിക്കാന്‍ വന്നു. ചെറിയ പ്രായമല്ലേ, ഞാന്‍ പേടിച്ചു പോയി. സംഗതി അച്ഛനോട് പറഞ്ഞു.

പിറ്റേ ദിവസം മുതല്‍ അച്ഛന്‍ ബോഡിഗാര്‍ഡായി വരാന്‍ തുടങ്ങി. അതോടെ 'കാമുകനെ' കാണാതായി. ആറില്‍ നിന്ന് ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ പുതിയ ഡിവിഷനില്‍ ദാ, അവന്‍. ഇതിനു മുന്‍പ് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവന്റെ പെരുമാറ്റം.

 

Read more topics: neetha pillai , childhood days
English summary
neetha pillai about her childhood days
topbanner

More News from this section

Subscribe by Email