Sunday December 15th, 2019 - 6:21:pm
topbanner

ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നസ്രിയ-ഫഹദ് ജോഡി വീണ്ടും ഒന്നിക്കുന്നു

RA
ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നസ്രിയ-ഫഹദ് ജോഡി വീണ്ടും ഒന്നിക്കുന്നു

ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം  താര ജോഡികളായ ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ് ലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.  

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ട്രാൻസ്' ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ വ്യക്തമാക്കി.

അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more topics: nazriya, faathfasil, new film
English summary
nazriya faathfasil new film
topbanner

More News from this section

Subscribe by Email