Thursday June 4th, 2020 - 10:02:am

 കൊറോണ; സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി നയന്‍താര

JB
 കൊറോണ; സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി നയന്‍താര

കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുള്ള അടച്ചുപൂട്ടലും ഏറ്റവുമധികം ദുരിതപൂര്‍ണമാക്കിയത് ദിവസ വേതനക്കാരെയാണ്. ഈ സാഹചര്യത്തില്‍ ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.ഇപ്പോഴിതാ നയന്‍താരയും സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ക്കുള്ള സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് നയന്‍താര കൈമാറി. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫിലിം സെറ്റുകളില്‍ കഠിനാധ്വാനം ചെയ്യുന്നവരും തിരിച്ചറിയപ്പെടാത്തവരുമായ ആളുകളെ സഹായിക്കാന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര അഭിനേതാക്കളോട് ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ.സെല്‍വമണി അഭ്യര്‍ത്ഥിച്ചു.വലിയ നഷ്ടമുണ്ടാകും, പക്ഷേ ഈ വിഷയത്തില്‍ നമ്മള്‍ ഐക്യത്തോടെ നില്‍ക്കണം. ഞങ്ങളുടെ തൊഴിലാളികളെ എന്തിനേക്കാളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ മാനിക്കാനും മാര്‍ച്ച് 19 മുതല്‍ അവരുടെ എല്ലാ ചിത്രീകരണങ്ങളും റദ്ദാക്കാനും ഞങ്ങള്‍ എല്ലാ സാങ്കേതിക വിദഗ്ധരോടും നിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,'' എന്ന് നേരത്തേ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഏപ്രില്‍ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തേ നടന്‍ പ്രകാശ് രാജ് സഹപ്രവര്‍ത്തകര്‍ക്ക് മെയ് മാസം മുതലുള്ള ശമ്പളം മുന്‍കൂറായി നല്‍കിയിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

English summary
nayanthara donate 20 lakhs for daily film employess
topbanner

More News from this section

Subscribe by Email