Friday August 23rd, 2019 - 11:54:pm
topbanner
topbanner

ആദ്യ കാഴ്ചയില്‍ തന്നെ പൂജ ബത്രയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു ; നവാബ് ഷാ

suji
ആദ്യ കാഴ്ചയില്‍ തന്നെ പൂജ ബത്രയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു ; നവാബ് ഷാ

പൂജാ ബത്രയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളും ചിത്രങ്ങളും വന്നതിനിടയില്‍ പൂജയുമായുള്ള അടുപ്പത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നവാബ് ഷാ. ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നാണ് നവബ് പറയുന്നത്.

സൂര്യ പ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു അവര്‍ക്കൊപ്പമാണ് എന്റെ ബാക്കി ജീവിതം ജീവിക്കേണ്ടതെന്ന്. ആദ്യ കാഴ്ചയില്‍ തന്നെ എനിയ്ക്ക് പൂജയെ വിവാഹം കഴിയ്ക്കാന്‍ തോന്നി, നവാബ് പറയുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു വിവാഹം..ഡല്‍ഹിയില്‍ വച്ച് പരമ്പരാഗത രീതിയിലാണ് ഇതു നടന്നത്. ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണുന്ന ഒരു ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തെ കുറിച്ചോ ബന്ധത്തെ കുറിച്ചോ ഒരു സംശയവും ഇല്ലായിരുന്നു. വളരെ മനോഹരമായി ഞങ്ങള്‍ പരസ്പരം കണക്ട് ചെയ്തു. എല്ലാ കാര്യങ്ങളും അനുകൂലമായി വന്നു, നവാബ് ഷാ പറഞ്ഞു.

Read more topics: nawab sha ,affection,pooja
English summary
nawab sha about affection with pooja
topbanner

More News from this section

Subscribe by Email