Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

ജിമ്മില്‍ കഠിനാധ്വാനം ചെയ്യ്ത് നവ്യ നായര്‍; വീഡിയോ വൈറല്‍

JB
ജിമ്മില്‍ കഠിനാധ്വാനം ചെയ്യ്ത് നവ്യ നായര്‍; വീഡിയോ വൈറല്‍

നല്ല അഭിനേത്രിയും നര്‍ത്തകിയും ആണ് നവ്യ നായര്‍ എന്ന് എല്ലാര്‍ക്കും അറിയാം. കൂടാതെ എഴുത്തിലും പാചകത്തിലും കൈ കടത്താറുമുണ്ട് താരം. എന്നാല്‍ നവ്യക്ക് ഇങ്ങനെ ഒരു പാഷന്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. അതിപ്പോഴാണ് നവ്യ വെളിപ്പെടുത്തുന്നത്. ജിമ്മില്‍ ക്രോസ്ഫിറ്റ് വര്‍ക്ക്ഔട്ട് ചെയ്യുന്ന തന്റെ വീഡിയോ താരം പോസ്റ്റ് ചെയ്യുകയാണ്. ചുമലില്‍ കനത്ത ഭാരവുമായി ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന വിഡിയോയാണ് നവ്യ പോസ്റ്റ് ചെയ്യുന്നത്. ക്രോസ്ഫിറ്റ് ഒരു 'അഡിക്ഷന്‍' എന്നാണ് നവ്യ പറയുന്നത്.

വിവാഹ ശേഷം സിനിമയില്‍ മടങ്ങിയെത്തിയ നവ്യ ഏറ്റവും ഒടുവിലായി വേഷമിട്ടത് 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലാണ്. ശേഷം നൃത്തത്തിനായി കൂടുതല്‍ സമയം ചിലവഴിച്ചു. അടുത്തിടെ 'ചിന്നം ചിരു കിളിയെ' എന്ന നൃത്ത ആല്‍ബം പുറത്തിറക്കിയിരുന്നു. 'നവ്യ രസങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകവും ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. അവാര്‍ഡ് വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നവ്യ.

 
 
 
View this post on Instagram
 
 

@coachmanojk .. crossfit myden .. morning coffee and crossfit .. dance is my passion and crossfit is an addiction

Read more topics: navya nair, gym workout,
English summary
navya nair gym workout
topbanner

More News from this section

Subscribe by Email