Wednesday January 29th, 2020 - 5:28:am
topbanner

മഞ്ജു വാര്യരുടെ തിരിച്ചുവരവ് തനിക്ക് ആത്മവിശ്വാസം കൂട്ടി ; നവ്യ നായര്‍

suji
മഞ്ജു വാര്യരുടെ തിരിച്ചുവരവ് തനിക്ക് ആത്മവിശ്വാസം കൂട്ടി ; നവ്യ നായര്‍

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന കാര്യം നടി നവ്യ നായര്‍ പങ്കുവെച്ചത്. വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'തീ' എന്ന് പേരിട്ട ചിത്രത്തില്‍ ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള നവ്യയുടെ രണ്ടാംവരവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിന് ആധാരം. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നവ്യയുടെ വെളിപ്പെടുത്തല്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും സിനിമയിലേക്കെത്തുന്നത്.

മഞ്ജു വാര്യരുടെ തിരിച്ചുവരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്ന് നടി വ്യക്തമാക്കി. നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു, അതിനാലാണ് മടങ്ങിവരവിന് കാലതാമസം എടുത്തതെന്നും നവ്യ പറഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രമാണ് നടി അവസാനം അഭിനയിച്ച ചിത്രം.

 

Read more topics: navya nair , film entry
English summary
navya nair about film re entry
topbanner

More News from this section

Subscribe by Email