Wednesday February 26th, 2020 - 3:10:pm
topbanner

അനുപം ഖേര്‍ ഒരു കോമാളിയാണ്; ഗൗരവമായി കാണേണ്ടതില്ലെന്ന് നസറുദ്ദീന്‍ ഷാ

jb
അനുപം ഖേര്‍ ഒരു കോമാളിയാണ്; ഗൗരവമായി കാണേണ്ടതില്ലെന്ന് നസറുദ്ദീന്‍ ഷാ

ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ടുകൂടി ബോളിവുഡിലെ വേറിട്ട ശബ്ദമാണ് നസറുദ്ദീന്‍ ഷാ. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെക്കുറിച്ചും അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും നസറുദ്ദീന്‍ ഷാ സംസാരിച്ചു.''അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാല്‍ മതി. കാര്യസാധ്യത്തിനായി സ്തുതി പാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല,''നസറുദ്ദീന്‍ ഷാ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിഎഎയ്ക്കെതിരെ നിലപാടെടുക്കുന്ന ചലച്ചിത്ര മേഖലയില്‍നിന്നുള്ള വ്യക്തികളെക്കുറിച്ചും നസറുദ്ദീന്‍ ഷാ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. ''അവര്‍ വളരെ ധൈര്യശാലികളാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടൊന്നുമില്ല. എന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, അവര്‍ക്ക് എത്രമാത്രം നഷ്ടപ്പെടാനുണ്ടെന്ന് ആശ്ചര്യം തോന്നുന്നു. അത് നിങ്ങളെ കൊല്ലുമോ?? ദീപികയെ പോലുള്ള പെണ്‍കുട്ടിയുടെ ധൈര്യത്തെ നിങ്ങള്‍ പ്രശംസിക്കണം. ബോളിവുഡിന്റെ പ്രമുഖ നിരയിലായിരുന്നിട്ടും അവര്‍ ധൈര്യത്തോടെ മുന്നോട്ടുവന്നു,'' നസറുദ്ദീന്‍ ഷാ പറഞ്ഞു.

എഴുപതുകളിലെയും ഇന്നത്തെ സിനിമകളെയും നസറുദ്ദീന്‍ ഷാ താരതമ്യം ചെയ്തു. ''എഴുപതുകളിലെ സംവിധായകര്‍ വഴിയൊരുക്കിയില്ലായിരുന്നെങ്കില്‍ മസാന്‍, ഗള്ളി ബോയ് അല്ലെങ്കില്‍ അനുരാഗ് കശ്യപ് നിര്‍മിക്കുന്ന തരത്തിലുള്ള സിനിമകള്‍ ഒന്നും ഇന്ന് സംഭവിക്കില്ലായിരുന്നു. ക്രാഫ്റ്റ് വച്ച് നോക്കുമ്പോള്‍, ഇന്ന് നിര്‍മ്മിക്കുന്ന ചെലവുകുറഞ്ഞ സിനിമകള്‍ എഴുപതുകളില്‍ ഞങ്ങള്‍ നിര്‍മ്മിച്ച സിനിമകളേക്കാള്‍ വളരെ മികച്ചതാണ്. എനിക്ക് ഈ അഭിനേതാക്കളോട് ശരിക്കും അസൂയ തോന്നുന്നുണ്ട്. അവരുടെ പ്രായത്തില്‍ എനിക്കും ഇത്ര നല്ലൊരു നടനാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചു, തീര്‍ച്ചയായും അതില്‍ നിന്ന് മഹത്തായ കല ഉയര്‍ന്നുവരും,'' നസറുദ്ദീന്‍ ഷാ പറഞ്ഞു.

 

English summary
nasarudeen sha against anupam khar
topbanner

More News from this section

Subscribe by Email