Thursday December 12th, 2019 - 5:38:am
topbanner

സംഘപുത്രിയെന്ന് വിളി ; നമിതാ പ്രമോദിന് ധ്വജ പ്രണാമം അറിയിച്ച് ട്രോളുകള്‍

suji
സംഘപുത്രിയെന്ന് വിളി ; നമിതാ പ്രമോദിന് ധ്വജ പ്രണാമം അറിയിച്ച് ട്രോളുകള്‍

തെന്നിന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്നത് അടുത്തിടെ ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ നമിതയ്ക്കു ലഭിക്കേണ്ട ആശംസകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത് മറ്റൊരാളാണ്. അതറിയാന്‍ നമിത പ്രമോദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നോക്കിയാല്‍ മതി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ധ്വജ പ്രണാമം നമിതാജി, സംഘ ശക്തതിയിലേക്ക് സ്വാഗതം, ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്' എന്നിങ്ങനെയാണ് കമന്റുകള്‍. നമിതയെ കാത്ത് ഗവര്‍ണര്‍ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്. തമാശയെന്നോണം കമന്റിട്ടവരുമുണ്ട്.

പുലിമുരുകനില്‍ വേഷമിട്ട് മലയാളിക്ക് പരിചിതായ നമിതയാണ് കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്നത്. 2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. അന്ന്, മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതില്‍ നിന്ന് രാജിവച്ചാണ് നടി ബിജെപിയില്‍ ചേര്‍ന്നത്.

 

Read more topics: namitha pramod ,troll, bjp
English summary
namitha pramod trolled when namitha joined in bjp
topbanner

More News from this section

Subscribe by Email