Tuesday September 29th, 2020 - 6:12:pm

നമിത നായികയാകുന്ന ചിത്രം അല്‍ മല്ലു നാളെ തിയറ്ററിലേക്ക്

suji
നമിത നായികയാകുന്ന ചിത്രം അല്‍ മല്ലു നാളെ തിയറ്ററിലേക്ക്

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു നാളെ തിയറ്ററുകളിലേക്ക്. ദുബായ്അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസ ലോകത്തെ കഥയാണ് പറയുന്നത്. പുതുമുഖതാരം ഫാരിസാണ് നായകന്‍. സസ്‌പെന്‍സും ദുരൂഹതയും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് അല്‍ മല്ലു തിയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം.

മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 

Read more topics: namitha,al mallu ,release
English summary
namitha movie al mallu release tomarrow
topbanner

More News from this section

Subscribe by Email