Wednesday July 17th, 2019 - 10:29:am
topbanner
topbanner

തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന് സ്റ്റേ

BI
 തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന് സ്റ്റേ

തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ നാലുപേരുടെ പരാതിയില്‍ ദക്ഷിണ ചെന്നൈ രജിസ്ട്രാറുടേതാണ് ഉത്തരവ്.

ഉത്തരവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചിച്ചിരുന്നത്. പോസ്റ്റല്‍ ബാലറ്റ് വഴി 1000 പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നും 1500 നും 2000 ത്തിനും ഇടയിലുള്ള ആളുകള്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തുമെന്നുമാണ് നടികര്‍ സംഘത്തിന്റെ കണക്ക് .

ഡോ. എം.ജി.ആര്‍ ജാനകി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നും വേദി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും പറ്റാവുന്ന ഇടം നിര്‍ദേശിക്കണമെന്നും നടികര്‍ സംഘം കൗണ്‍സില്‍ കൃഷ്ണ രവീന്ദ്രനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് തമിഴ്നാട്ടിലെ താരസംഘടനയുടെ തലപ്പത്തേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മൂന്നു തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ച ശരത് കുമാറിനെ തോല്‍പ്പിച്ച് വിശാലിന്റെ നേതൃത്വത്തിലുളള പാണ്ഡവ അണിയായിരുന്നു വിജയിച്ചത്.

ഇതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 1445 വോട്ടുകളോടെയായിരുന്നു വിശാലിന്റെ വിജയം. പാണ്ഡവ അണി എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിശാലിന്റെ നേതൃത്വത്തിലുളള മുന്നണിയില്‍ നാസര്‍, കാര്‍ത്തി, കരുണാസ് എന്നീ താരങ്ങളും വിജയംനേടിയിരുന്നു.

 

Read more topics: nadigar sangam,
English summary
nadigar-sangam-elections-2019-registrar stopped
topbanner

More News from this section

Subscribe by Email