Monday April 12th, 2021 - 9:23:am

മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

NewsDesk
മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

ചലച്ചിത്ര താരം മൈഥിലിക്കെതിരെ അപവാദവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. താരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ആഴ്ച്ചയാണ് മൈഥിലിയുടെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് പോര്‍ട്ടലുകള്‍ കഥ മെനഞ്ഞത്. മൈഥിലിയും പിതാവും സ്വഭാവ ദൂഷ്യമുള്ളവരാണെന്ന തരത്തിലായിരുന്നു ഇവര്‍ കഥ മെനഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ മൈഥിലിയുടെ പിതാവിനെ കുറിച്ച് മോശമായ രീതിയിലാണ് വാര്‍ത്തയില്‍ ചിത്രീകരിച്ചിരുന്നത്.

മുഖ്യധാര ശ്രേണിയില്‍പ്പെടാത്തതും അറിയപ്പെടാത്തതുമായ ന്യൂസ് പോര്‍ട്ടലുകള്‍ ആളേക്കൂട്ടുന്നതിന് വേണ്ടി സെലിബ്രിറ്റികളെ കോര്‍ത്തിണക്കി ഗോസിപ്പുകള്‍ നിരത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്താണ് ഇത്തരക്കാര്‍ ഗോസിപ്പുകള്‍ വാര്‍ത്തകളുടെ രൂപത്തില്‍ പ്രചരിപ്പിക്കുന്നത്.

 

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

 

Read more topics: mydhili ,aganist news portal
English summary
mydhili aganist news portal
topbanner

More News from this section

Subscribe by Email