Saturday July 20th, 2019 - 9:29:pm
topbanner
topbanner

ലൂസിഫര്‍ 2 നടന്നില്ലേല്‍ മുട്ടുകാല്‍ തല്ലി ഒടിക്കും; ആരാധകന്റ വിരട്ടലിന് കിടിലന്‍ മറുപടിയുമായി മുരളി ഗോപി

JB
ലൂസിഫര്‍ 2 നടന്നില്ലേല്‍ മുട്ടുകാല്‍ തല്ലി ഒടിക്കും; ആരാധകന്റ വിരട്ടലിന് കിടിലന്‍ മറുപടിയുമായി മുരളി ഗോപി

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ വന്‍ വിജയം കൊയ്ത് മുന്നേറുകയാണ്. ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായതോടെ ലൂസിഫറിന്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പിന്നീട് ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

ലൂസിഫര്‍ തീയേറ്ററുകളില്‍ വിജയകരമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ചിത്രം വന്‍ വിജയം കൊയ്യുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന ഊഹാപോഹങ്ങളെ കുറിച്ചാണ്. പൃഥ്വിയുടെയും ചിത്രം രചിച്ച മുരളി ഗോപിയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരാധകര്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ വരവ് ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.

മുരളി ഗോപിയാണ് ചിത്രത്തിന് രചന നിര്‍വ്വഹിച്ചത്. ലുസിഫറിന്റെ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ആരാധകന്‍ മുരളി ഗോപിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ച കമന്റും ഇതിന് മുരളിഗോപി നല്‍കിയ കമന്റുമാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജാക്കി എന്നു പേരുള്ള ഒരു ആരാധകന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായിട്ടാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഒരു കമന്റ് ചെയ്തിരിക്കുന്നത്.

ലുസിഫര്‍ 2 വന്നില്ലെങ്കില്‍ മുട്ടു കാലു തല്ലി ഒടിക്കും എന്നും, തന്നെ അറിയാമല്ലോ എന്നുമാണ് ആരാധകന്‍ കുറിച്ചത്. എന്നാല്‍ അതിനു മറുപടി ഉടന്‍ മുരളി ഗോപിയുടെ കമന്റും എത്തി. ''അറിഞ്ഞിലാ...ആരും പറഞ്ഞില്ലാ.. അനിയാ അടങ്ങു'', എന്നായിരുന്നു മുരളി ഗോപിയുടെ കമന്റ്.

എന്നാല്‍ ലൂസിഫറിന് ഒരു രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഇനി അഥവാ അത് ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

 

English summary
murali gopi comment on fan message
topbanner

More News from this section

Subscribe by Email