Saturday May 30th, 2020 - 6:20:pm

ശക്തിമാന്‍ തിരിച്ചെത്തുന്നു ; സ്ഥിരീകരിച്ച് മുകേഷ് ഖന്ന

suji
ശക്തിമാന്‍ തിരിച്ചെത്തുന്നു ; സ്ഥിരീകരിച്ച് മുകേഷ് ഖന്ന

കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ 'രാമായണം', 'മഹാഭാരതം' എന്നീ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നതോടെ സംപ്രേഷണം ആരംഭിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ 'ശക്തിമാന്‍' സീരിയല്‍ കൂടി വേണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഷാരൂഖ് ഖാന്‍ അഭിനയിച്ച 'സര്‍ക്കസ്' സീരിയല്‍ കൂടി പുന:സംപ്രേഷണം ആരംഭിച്ചതോടെ ശക്തിമാനായി ആരാധകര്‍ ആവശ്യം കൂടുതായി ഉന്നയിക്കാന്‍ ആരംഭിച്ചു.

ഇതോടെ ശക്തിമാനും പുന:സംപ്രേഷണം ആരംഭിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സീരിയലിന്റെ നിര്‍മ്മാതാവും നടനുമായ മുകേഷ് ഖന്ന. '130 കോടി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് ഡിഡിയില്‍ ശക്തിമാന്‍ കാണാനുള്ള അവസരം ലഭിക്കും. പ്രഖ്യാപനത്തിനായി കാത്തിരിക്കുക' എന്നാണ് മുകേഷ് ഖന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

Read more topics: mukhesh khanna saktiman return
English summary
mukhesh khanna confirmed saktiman return
topbanner

More News from this section

Subscribe by Email