Thursday December 12th, 2019 - 7:12:am
topbanner

ശ്രീകുമാര്‍ മേനോനെതിരെ എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതില്‍

jb
ശ്രീകുമാര്‍ മേനോനെതിരെ എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതില്‍

'രണ്ടാമൂഴം'സിനിമായാക്കുന്നതിനെതിരെ എഴുത്തുകാരാന്‍ എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു. അനുമതി ആവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള തടസ ഹര്‍ജിയാണ് എം.ടി ഫയല്‍ ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടാമൂഴം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണമെന്നന്ന ശ്രീകുമാര്‍ മോനോന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കൂടി കേള്‍ക്കാതെ നടപടി സ്വീകരിക്കരുതെന്നാണ് എം.ടി തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമുള്ള നിലപാടിലാണ് എം.ടി. നാലര കൊല്ലം മുമ്പാണ് രണ്ടാമൂഴം തിരക്കഥ എംടി വി എ ശ്രീകുമാറിന് കൈമാറിയത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനായി ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് പ്രഖ്യാപിച്ച് വ്യവസായി ബി ആര്‍ ഷെട്ടിയും രംഗത്തെത്തിയിരുന്നു.

 

 

 

 

 

English summary
mt vasudevan nair against sreekumar menon in suprem court
topbanner

More News from this section

Subscribe by Email