Monday October 21st, 2019 - 3:03:am
topbanner

നിവിന്‍ പോളിയുടെ 'മൂത്തോന്‍' ട്രെയിലര്‍ 11ന് എത്തും

JB
നിവിന്‍ പോളിയുടെ 'മൂത്തോന്‍' ട്രെയിലര്‍ 11ന് എത്തും

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം മൂത്തോന്‍ സിനിമയുടെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് പുറത്തിറങ്ങും. നവംബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നിവിന്‍പോളിയും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യത്തെ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നടന്നപ്പോള്‍ ഏറെ നിരൂപക പ്രശംസ നേടിയിരുന്നതാണ്. നിവിന്റെ പിറന്നാള്‍ ദിനമായ 11ന് ട്രെയിലര്‍ പുറത്തുവിടുമെന്ന് ഗീതു തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നതാണ്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രണയനായകനായും മറ്റുമുള്ള നിവിന്റെ ഇതുവരെയുള്ള സേഫ് സോണ്‍ അഭിനയത്തില്‍ നിന്ന് മാറി പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമൊക്കെയായി ഒരു അധോലോക നായകന്റെ പരിവേഷത്തോടെയുള്ള ഗെറ്റപ്പിലാണ് മൂത്തോനില്‍ അഭിനയിച്ചിരിക്കുന്നത്.

ഫാന്റസി രംഗങ്ങള്‍ നിരവധി ഉള്‍ച്ചേര്‍ത്തിരിക്കുന്നതാണ് ചിത്രം. ലക്ഷദ്വീപുകാരനായ ആലിക്കോയ എന്നയാള്‍ തന്റെ സഹോദരനെ തേടി നടത്തുന്ന ഒരു യാത്രയാണ് ചിത്രം പ്രധാനമായും കാണിക്കുന്നത്. ചിത്രത്തിലുള്ള ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയാണ്. നവംബര്‍ 8നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവിയാണ് ചിത്രത്തിനായി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ ജിസരി മലയാളത്തിലാണ് സിനിമയുടെ ഭാഷ. ശോഭിത ധുലിപുലയാണ് ചിത്രത്തിലെ നായിക. മെലീസ രാജു, റോഷന്‍ മാത്യു, ശശാങ്ക് അറോറ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. മുംബൈ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

Read more topics: moothon, film trailer 11,
English summary
moothon, film trailer 11,
topbanner

More News from this section

Subscribe by Email