Friday April 3rd, 2020 - 9:08:am
topbanner

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്'; കേരള പൊലീസിനായി 'യോദ്ധാവിന്റെ' പ്രചാരണ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

JB
'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്'; കേരള പൊലീസിനായി 'യോദ്ധാവിന്റെ' പ്രചാരണ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ 'യോദ്ധാവിന്റെ' പ്രചാരണ വീഡിയോ പങ്കുവച്ച് കേരള പൊലീസ്.'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന ലൂസിഫറിലെ ഡയലോഗുമായി മോഹന്‍ലാലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.മയക്കു മരുന്നിനെതിരെ പൊലീസ് രൂപീകരിക്കുന്ന സൈന്യത്തില്‍ നിങ്ങളും യോദ്ധാക്കളാകണമെന്ന സന്ദേശമാണ് താരം നല്‍കുന്നത്. സന്ദേശങ്ങള്‍ അയച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന ഉറപ്പും താരം നല്‍കുന്നുണ്ട്. മയക്കു മരുന്നിനെതിരായ യുദ്ധത്തില്‍ ഞാനും ഒരു യോദ്ധാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: mohanlal, video, yodhav, kerala police,
English summary
mohanlal video about yodhav
topbanner

More News from this section

Subscribe by Email