Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

ബിഗ് ബ്രദറിന്റെ സെറ്റില്‍ ഓണം ആഘോഷിച്ച് മോഹന്‍ലാല്‍

JB
 ബിഗ് ബ്രദറിന്റെ സെറ്റില്‍ ഓണം ആഘോഷിച്ച് മോഹന്‍ലാല്‍

തൂശനിലയും തുമ്പപ്പൂ ചോറും കറികളും, ഒപ്പമിരിക്കാന്‍ സംവിധായകനും സഹപ്രവര്‍ത്തകരും. മോഹന്‍ലാലിന്റെ ഓണാഘോഷം ബിഗ് ബ്രദര്‍ ചിത്രത്തിന്റെ സെറ്റില്‍ നടന്നു. സംവിധായകന്‍ സിദ്ധിഖ്, നടന്മാരായ ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സെറ്റില്‍ സദ്യ ഉണ്ണുന്ന മോഹന്‍ലാലിന്റെ ചിത്രമാണിത്. 2013-ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒത്തുചേരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. വിയറ്റ്നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒത്തു ചേര്‍ന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

 

Read more topics: mohanlal, onam celebration,
English summary
mohanlal onam celebration
topbanner

More News from this section

Subscribe by Email