Monday April 12th, 2021 - 9:31:am

'സ്വാതന്ത്ര്യത്തിന്റെ വില നഷ്ടപ്പെടുമ്പോഴാണ് അറിയുന്നത്': പുതിയ ബ്ലോഗുമായി മോഹന്‍ലാല്‍

NewsDesk
'സ്വാതന്ത്ര്യത്തിന്റെ വില നഷ്ടപ്പെടുമ്പോഴാണ് അറിയുന്നത്': പുതിയ ബ്ലോഗുമായി മോഹന്‍ലാല്‍

കോവിഡ് 19 നെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ ഇത്തവണ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. വി ഷാള്‍ ഓവര്‍ കം എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതയ്ക്ക് വീണ്ടും അല്‍പം കൂടി കാത്തിരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം...

വി ഷാള്‍ ഓവര്‍ കം
കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം
ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിന് ശേഷം
സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍നമ്മുടെ ഇടങ്ങളിലേക്ക്
നാം നടന്ന വഴികളിലേക്ക്
കൂട്ടുകൂടിയിരുന്ന ഇടങ്ങളിലേക്ക്
നമ്മുടെ അങ്ങാടികളിലേക്ക്
കളിസ്ഥലങ്ങളിലേക്ക്
ആഘോഷസംഗമങ്ങളിലേക്ക്
തൊഴിലിടങ്ങളിലേക്ക്
ആരാധനാലയങ്ങളിലേക്ക്
ഉത്സവപ്പറമ്പുകളിലേക്ക്
ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്
സന്തോഷപൂര്‍ണമായ രാവുകളിലേക്ക്
തിരിച്ചുപോകാന്‍
ജീവിതത്തെ തിരിച്ചുപിടിക്കാന്‍
അതേ,
നാമെല്ലാം കാത്തിരിക്കുകയായിരുന്നു.
കാത്തിരിപ്പ്
നമ്മള്‍ കാത്തിരിക്കുകയായിരുന്നു
ലോക്ക് ഡൗണിന്റെ
അതിര്‍ത്തികള്‍ക്കപ്പുറം
തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാന്
കുടുംബത്തെ കാണാന്‍
കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍
രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍
മുറിഞ്ഞുപോയ സൗഹൃദങ്ങളില്‍
വീണ്ടും കണ്ണിചേരാന്‍...
മാനെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു
ബാക്കിയായവ
നമുക്ക് ചെയ്തുതീര്‍ക്കാന്‍
ഏറെയുണ്ടായിരുന്നു
പാതിയില്‍ നിന്നുപോയ ജോലികള്‍
വീട്ടേണ്ട ബാധ്യതകള്‍
മുടങ്ങാതിരിക്കേണ്ട കടമകള്‍,
മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട
തയ്യാറെടുപ്പുകള്‍...
രാജ്യം പറഞ്ഞു
എന്നാല്‍ രാജ്യം പറഞ്ഞു
അരുത്, ആയിട്ടില്ല
അല്‍പം കൂടി ക്ഷമിക്കൂ
നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി,
ഈ നാടിന് വേണ്ടി...
നമ്മിലേക്കുള്ള മടക്കം
സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ച്
വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍
നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്

നമ്മുടെ തന്നെ ഓര്‍മകളിലേക്ക്,
കടന്നുപോയ വഴികളിലേക്ക്
സ്വാതന്ത്ര്യത്തിന്റെ വില
നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും
വില അറിയുന്നത്
സ്വാതന്ത്ര്യവും അങ്ങനെ തന്നെ
ഈ ഭൂമിയില്‍
ഈ നാട്ടില്‍ നാമെത്രമേല്‍
സ്വതന്ത്രരായിരുന്നു!
നമ്മുടെ ഓര്‍മകള്‍
സ്‌കൂളുകളിലേക്ക് നാം നടന്നുപോയ വഴികള്‍, നാം കളിച്ച വീട്ടുതൊടികള്‍
വളരുന്തോറും നാം കണ്ട സ്വപ്നങ്ങള്‍, നാം തേടിയ ജോലികള്‍
ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍
നമ്മുടെ അധ്വാനങ്ങള്‍
ആത്മസംതൃപ്തികള്‍
പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍
നമ്മുടെ നേട്ടങ്ങള്‍
പങ്കിടലുകള്‍
കണ്ട് വിസ്മയിച്ച മനോഹര കാഴ്ചകള്‍
തനിച്ച് സഹിച്ച സഹനങ്ങള്‍
ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍....
കാണാതെ പോയ വീട്ടുവിസ്മയങ്ങള്‍
എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്
എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍
ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര!
കാണാതെ പോയതെത്ര!
കേട്ടതെത്ര...
കേള്‍ക്കാതെ പോയതെത്ര...

കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം
കാണാതെ പോയ വീട്ടുവിസ്മയങ്ങളാണെന്ന്
ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും

 

Read more topics: mohanlal, new blogg, lock down,
English summary
mohanlal new blogg about lock down
topbanner

More News from this section

Subscribe by Email