Tuesday December 1st, 2020 - 1:24:pm

കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക എത്ര?

Dil
കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക എത്ര?

കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക ചര്‍ച്ചയായിരുന്നു. എട്ട് കോടി നല്‍കിയാണ് ചിത്രത്തിന്റെ വിതരണാവകാശം മോഹന്‍ലാല്‍ വാങ്ങിയതെന്നായിരുന്നു കേട്ടത്. എന്നാല്‍ ഏഴ് കോടിയ്ക്കാണ് വിതരണാവകാശം വാങ്ങിയതെന്ന് നിര്‍മ്മാതാക്കളുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു. മോഹന്‍ലാലിന്റെ മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയത്. മുമ്പ് ആറ് കോടിയ്ക്ക് രൂപയ്ക്ക് സമീപിച്ചെങ്കിലും നിര്‍മ്മാതാവ് കെലെ പുലി എസ് താണു വിതരണാവകാശം നല്‍കാന്‍ തയ്യാറായില്ല

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്രയും വലിയ തുക മുടക്കി ഇത് ആദ്യമായാണ് ഒരു അന്യഭാഷ ചിത്രത്തിനെ കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തിലെ 150 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലി എന്ന കബാലീശ്വരന്‍ അധോലോക നേതാവാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ജൂലൈ 15നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

ബിഗ് ബസാറിലെ ഓഫര്‍ തട്ടിപ്പില്‍ വീണ് കിഷോര്‍ സത്യ; പ്രതികരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായി

 

Read more topics: mohanlal, kabali, rajanikanth, kerala
English summary
what is the distribution cost of kabali gived by mohanlal
topbanner

More News from this section

Subscribe by Email