Wednesday April 8th, 2020 - 12:22:am
topbanner

കൊറോണ വൈറസ്; സിനിമാ തൊഴിലാളികള്‍ക്ക് മോഹന്‍ലാലിന്റെ സഹായവാഗ്ദാനം

JB
 കൊറോണ വൈറസ്; സിനിമാ തൊഴിലാളികള്‍ക്ക് മോഹന്‍ലാലിന്റെ സഹായവാഗ്ദാനം

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സിനിമാ വ്യവസായം നിലച്ച്, നിത്യവേതനം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി മലയാളത്തിന്റെ മുതിര്‍ന്ന താരം മോഹന്‍ലാല്‍. ദിവസവേതനക്കാരെ സഹായിക്കാന്‍ ചലച്ചിത്ര സംഘടനകള്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളിലാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് ഭീതി ഉയരുകയും സിനിമാ ചിത്രീകരണങ്ങള്‍ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിനിമാ സംഘടനയായ ഫെഫ്ക ദിവസവേതന തൊഴിലാളികളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി. ഇതിനായി ഫെഫ്ക അംഗങ്ങള്‍ വാട്‌സാപ് ഗ്രൂപ്പും തുടങ്ങി. എന്നാല്‍ അതിനു മുമ്പു തന്നെ, അവരെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്നു നടന്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നതായും തുടര്‍ന്ന് അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തതായും ഫെഫ്ക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ലാല്‍ കൂടാതെ മലയാളവുമായി വളരെ അടുപ്പമുള്ള തെലുങ്ക് താരം അല്ല് അര്‍ജ്ജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളെ സഹായിക്കാന്‍ കൂടുതല്‍ താരങ്ങള്‍ മുന്നോട്ടു വരും എന്ന് ഫെഫ്ക പ്രത്യാശിക്കുനതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

English summary
mohanlal help to film daily wages employees
topbanner

More News from this section

Subscribe by Email