Monday October 21st, 2019 - 3:36:am
topbanner

മോഹന്‍ലാലിന്റെ ബാറോസ് മാര്‍ച്ചിലെത്തും

JB
 മോഹന്‍ലാലിന്റെ ബാറോസ് മാര്‍ച്ചിലെത്തും

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സംവിധായകന്‍ എന്ന കുപ്പായം അണിയാനൊരുങ്ങുന്നെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ത്രിമാന ചിത്രമായാണ് ബാറോസ് ഒരുക്കുന്നത്. അടുത്ത വര്‍ഷം ഗോവയില്‍ റോസ്സിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബാറോസിനെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാല്‍ തന്നെയാണ് താന്‍ സംവിധാനം ചെയ്യാന്‍ ഒറുങ്ങുന്ന ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. 'അതെ, ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു' മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാന്‍ തന്റെ ബ്ലോഗിലൂടെ ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത് ഇങ്ങനെയായിരുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെ വിദേശ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്ന കാര്യവും താരം വ്യക്തമാക്കി. ഫാന്റസി ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന വിധമാണ് ചിത്രം ഒരുക്കുന്നത്. നാളെ കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെയും നായികയെയും ഔദ്യോഗികമായി പ്രഖ്യാപിക്കും. ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയന്‍ നാദസ്വരമാണ്.

 

English summary
mohanlal film baroz released in march
topbanner

More News from this section

Subscribe by Email