Friday December 13th, 2019 - 11:32:am
topbanner

മോഹന്‍ലാലും മമ്മൂട്ടിയും ഇന്നത്തെ നിലയിലെത്തിയത് അത്ഭുതം ; മുന്‍കാല സംവിധായകന്‍

suji
മോഹന്‍ലാലും മമ്മൂട്ടിയും ഇന്നത്തെ നിലയിലെത്തിയത് അത്ഭുതം ; മുന്‍കാല സംവിധായകന്‍

ആദ്യകാല മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ പോലും ഞെട്ടും. ആ മാറ്റം അത്ര വലുതാണ്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായതില്‍ അത്ഭുതമാണെന്ന് മുന്‍ കാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. ഉദയാ സ്റ്റുഡിയോയ്ക്ക് വേണ്ടി സിനിമകള്‍ സംവിധാനം ചെയ്തവരില്‍ ഒരാള്‍ ആണ് സ്റ്റാന്‍ലി ജോസ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്തു കൊടൈക്കനാലില്‍ വെച്ചാണ് അദ്ദേഹം മോഹന്‍ലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയില്‍ താന്‍ എത്തും എന്ന് അന്ന് മോഹന്‍ലാല്‍ സങ്കല്‍പ്പിച്ചു പോലും കാണില്ല എന്നാണ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ സ്റ്റാന്‍ലി പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാല്‍ ഒരു രസികന്‍ ആണെന്നും എല്ലാവരുമായും വളരെ ചേര്‍ന്ന് നില്‍ക്കുന്ന സ്വഭാവം ആണെന്നും സ്റ്റാന്‍ലി പറയുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു ആണ് മമ്മൂട്ടിയെ സ്റ്റാന്‍ലി കാണുന്നത്.

അന്ന് അത്ര മികച്ച ഒരു അഭിനേതാവ് ഒന്നുമായിരുന്നില്ല മമ്മൂട്ടി ഇന്ന് ഇത്ര വലിയ ഒരു നടനായി അദ്ദേഹം മാറും എന്ന് താന്‍ വിചാരിച്ചില്ല എന്നും സ്റ്റാന്‍ലി വിശദീകരിക്കുന്നു. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ആയിരുന്നു ഇന്നത്തെ പോലെ ഒരു മികച്ച നടന്‍ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല സംവിധായകന്‍ പറഞ്ഞു.

 

Read more topics: mohanlal and mammootty, growth
English summary
mohanlal and mammootty growth
topbanner

More News from this section

Subscribe by Email