Tuesday March 31st, 2020 - 9:54:pm
topbanner

അബ്രാം ഖുറേഷിയോടൊപ്പം റോക്കി ഭായ്; എമ്പുരാനില്‍ ഒന്നിക്കുമോ

JB
അബ്രാം ഖുറേഷിയോടൊപ്പം റോക്കി ഭായ്; എമ്പുരാനില്‍ ഒന്നിക്കുമോ

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാലും കെ ജി എഫ് താരം യാഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അബ്രാം ഖുറേഷിയും റോക്കി ഭായിയും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബെംഗലുരുവില്‍ വെച്ചു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ നിന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുവരുടേയും ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
റോക്കിങ് സ്റ്റാര്‍സ്.കെ ജി എഫ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ സ്റ്റാറായി മാറിയ ആളാണ് യാഷ്. റോക്കി ഭായ് എന്ന കഥാപാത്രം ഏറെ ഹിറ്റായി, ഇപ്പോഴിതാ കെജിഎഫ് രണ്ടാം ഭാഗം ഒരുങ്ങുകയുമാണ്.മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫര്‍ എന്ന സിനിമയിലും ഒരു ഡോണ്‍ പരിവേഷമുള്ള വേഷമായിരുന്നു മോഹന്‍ലാലിന്.
എമ്പുരാനില്‍ യാഷ് ഉണ്ടാകുമോ?

അബ്രാം ഖുറേഷി എന്നും സ്റ്റീഫന്‍ നെടുമ്പള്ളി എന്നും രണ്ട് പേരുകളിലായിരുന്നു താരം ചിത്രത്തില്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനില്‍ യാഷ് അഭിനയിക്കുന്നുണ്ടെന്നൊക്കെ അഭ്യൂഹമുണ്ട്.എന്നാല്‍ അതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല, കഴിഞ്ഞ ദിവസം ദുല്‍ഖറും യാഷും ചേര്‍ന്നുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ കുറുപ്പില്‍ യാഷ് ഉണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുമുണ്ട്.

 

Read more topics: mohanlal, kannada actor yash,
English summary
mohanlal and kannada actor yash
topbanner

More News from this section

Subscribe by Email