Friday August 7th, 2020 - 12:43:am

ഷാറൂഖിനെ പിറന്നാള്‍ദിനത്തില്‍ കാണാനെത്തിയ ആരാധകര്‍ക്കിടയില്‍ മോഷ്ടാക്കള്‍ വിലസി; അടിച്ചുമാറ്റിയത് 20 മൊബൈല്‍ഫോണ്‍

suji
ഷാറൂഖിനെ പിറന്നാള്‍ദിനത്തില്‍ കാണാനെത്തിയ ആരാധകര്‍ക്കിടയില്‍ മോഷ്ടാക്കള്‍ വിലസി; അടിച്ചുമാറ്റിയത് 20 മൊബൈല്‍ഫോണ്‍

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വീടായ 'മന്നത്തിന്' മുന്നില്‍ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. എന്നാല്‍ ആരാധനാപാത്രത്തെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പലരുടെയും പ്രിയപ്പെട്ട മൊബൈല്‍ ഫോണുകള്‍ കൈയിലുണ്ടായിരുന്നില്ല. താരത്തിന്റെ ബംഗ്ലാവിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും നിരവധി ആരാധകരുടെ മൊബൈലുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുവരെ 13 പേരാണ് പരാതി നല്‍കിയകെന്ന് ബാന്ദ്ര പോലീസ് പറയുന്നു. അലിബാഗില്‍ സുഹൃത്തുക്കള്‍ക്കും സിനിമാ രംഗത്തെ പ്രമുഖര്‍ക്കുമൊപ്പം പാര്‍ട്ടി ആഘോഷിച്ച ശേഷമാണ് ഷാറൂഖ് ഖാന്‍ മുംബൈയിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടില്‍ കേക്ക് മുറിച്ച് പത്രക്കാര്‍ക്കൊപ്പം ആഘോഷിച്ച ശേഷമാണ് വീടിന് പുറത്ത് കാത്തുനിന്ന ആരാധകരെ കാണാന്‍ താരമെത്തിയത്.

ഷാറൂഖിന്റെ കുട്ടി അബ്‌റാമിനെ കൈകളിലെടുത്താണ് താരം പ്രത്യക്ഷപ്പെട്ടത്. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. ഇത്രയധികം ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നതില്‍ താന്‍ ഭാഗ്യവാനാണെന്ന് 52-കാരനായ താരം പറയുന്നു.

 

Read more topics: mobile, robbery, sharukh ,birthday
English summary
mobile robbery in shrukh birthday
topbanner

More News from this section

Subscribe by Email