ആര്‍ജെ മാത്തുക്കുട്ടിയുടെ പ്രഥമ സംവിധാന സംരംഭമാണ് 'കുഞ്ഞെല്‍ദോ'. വാലന്റൈന്‍ ദിന റിലീസായി നിശ്ചയിച്ച സിനിമ പിന്നീട് ഈസ്റ്റര്‍ റിലീസിലേക്ക് നീങ്ങിയെങ്കിലും കൊറോണാവൈറസ് ലോക്ക്ഡൗണ്‍ മൂലം ഇവിടെയും കാര്യങ്ങള്‍ അവസാനിച്ചില്ല. എന്തായാലും ചിത്രത്തിന്റെ റിലീസ് നീണ്ടതിന്റെ സന്തോഷത്തിലാണ് സംവിധായകന്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതുപോലൊരു ലോക്ക്ഡൗണ്‍ ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് തന്നെ ഈ സമയത്ത് റിലീസ് ചെയ്യാതെ പോയത് നന്നായെന്നാണ് ആര്‍ജെ മാത്തുക്കുട്ടിയുടെ നിലപാട്. അതേസമയം പണമിറക്കിയ നിര്‍മ്മാതാക്കളുടെ ബുദ്ധിമുട്ടും സംവിധായകന് പങ്കുവെയ്ക്കുന്നു. 'ഈ സിനിമയില്‍ നിരവധി പുതുമുഖങ്ങളുണ്ട്. അവരും സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ്', മാത്തുക്കുട്ടി പറയുന്നു.
സാധാരണ സിനിമകള്‍ക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ വലിയ സമയം ലഭിക്കാറില്ല. കുഞ്ഞെല്‍ദോ എഡിറ്റ് ചെയ്യുന്ന രഞ്ജന്‍ എബ്രഹാമിന്റെ വാക്കുകളില്‍ സമയം ലഭിക്കുമ്പോള്‍ സിനിമയും മെച്ചപ്പെടുമെന്നാണ്. ആവശ്യത്തിലേറെ സമയം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍, സംവിധായകന് കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഡിറ്റിംഗ് ജോലികള്‍ തീര്‍ത്ത് വരുന്നത്. പരിമിതകളുണ്ടെങ്കിലും ഇത് ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കാതിരിക്കാനാണ് ഇവരുടെ ശ്രമം. ടിഒഐക്ക് നല്കിയ അഭിമുഖത്തിലാണ് ആര്‍ജെ മാത്തുക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.