Friday August 7th, 2020 - 1:35:am

മാസ്റ്റര്‍' റിലീസ് വിജയ്‌യുടെ ജന്‍മദിനത്തില്‍

suji
മാസ്റ്റര്‍' റിലീസ് വിജയ്‌യുടെ ജന്‍മദിനത്തില്‍

ദളപതി വിജയ് ചിത്രം 'മാസ്റ്ററി'ന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രം ദളപതിയുടെ ജന്‍മദിനത്തില്‍ ജൂണ്‍ 22ന് റിലീസിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. പ്രിയ താരത്തിന്റെ പിറന്നാളും സിനിമയും ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'കൈദി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍ ആണ് നായികയായെത്തുന്നത്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 

Read more topics: vijays birthday, release,birthday
English summary
master movie release on vijays birthday
topbanner

More News from this section

Subscribe by Email