Saturday August 24th, 2019 - 12:02:am
topbanner
topbanner

ടിക് ടോക് ഉണ്ണിയായി ഹരീഷ് കണാരന്‍; മാര്‍ഗ്ഗം കളി ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

JB
ടിക് ടോക് ഉണ്ണിയായി ഹരീഷ് കണാരന്‍; മാര്‍ഗ്ഗം കളി ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയ ഹാസ്യതാരം ഹരീഷ് കണാരന്‍ പുതിയ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു. മാര്‍ഗ്ഗം കളി എന്ന പുതിയ ചിത്രത്തിലൂടെയാണ് ഹരീഷ് കണാരന്റെ പുതിയ വേഷപ്പകര്‍ച്ച. സദാസമയവും ടിക് ടോക് വീഡിയോകള്‍ ചെയ്യുന്ന ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായാണ് ഹരീഷ് കണാരന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ ടീസര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടു.

ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയുന്നത്. കുട്ടനാടന്‍ മാര്‍പാപ്പക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണിത്. ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജാണ് നായകനാകുന്നത്. 'ഒരു പഴയ ബോംബ് കഥ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണിത്.

ബിബിനോടൊപ്പം സദാസമയവുമുള്ള കഥാപാത്രമായാണ് ഹരീഷ് കണാരന്‍ എത്തുന്നത്. സാധാരണക്കാര്‍ക്കിടയില്‍ തരംഗമാകുന്ന ടിക്ക് ടോക്ക് എന്ന അപ്ലിക്കേഷനിലൂടെ കേരളക്കരയെ കയ്യിലെടുത്ത ഫുക്രു എന്ന താരത്തെ ഓര്‍മിപ്പിക്കും വിധമാണ് ടിക്ക് ടോക്ക് ഉണ്ണി ചിത്രത്തിലെത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

 

English summary
margam kali film character teaser released
topbanner

More News from this section

Subscribe by Email