Monday March 30th, 2020 - 2:23:am
topbanner

മോഹൻലാലിനൊപ്പം മരയ്ക്കാറിൽ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; ക്യാരക്ടര്‍ പോസ്റ്റര്‍ പു​റ​ത്തു​വി​ട്ടു

Anusha unni
മോഹൻലാലിനൊപ്പം മരയ്ക്കാറിൽ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; ക്യാരക്ടര്‍ പോസ്റ്റര്‍ പു​റ​ത്തു​വി​ട്ടു

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ചിലാണ് തീയേറ്ററുകളിലെത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിലെ കാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കീര്‍ത്തി സുരേഷമുളള ഒരു പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. ഇരുവരെയും കൂടാതെ, മ​ഞ്ജു വാ​ര്യ​ര്‍, അ​ര്‍​ജു​ന്‍, പ്ര​ഭു, സു​നി​ല്‍ ഷെ​ട്ടി, പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, സി​ദ്ധി​ഖ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, ബാ​ബു​രാ​ജ്, മാ​മു​ക്കോ​യ തു​ട​ങ്ങി വ​ന്‍ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

English summary
maraykar film charector poster
topbanner

More News from this section

Subscribe by Email