Thursday August 13th, 2020 - 11:13:pm

ഷമ്മി തിലകന്‍ മാത്രമല്ല ഒടിയനില്‍ ഞാനും ഡബ്ബ് ചെയ്യാനുണ്ടായിരുന്നു; പക്ഷേ അംഗീകാരം ലഭിച്ചത് ഒരാള്‍ക്ക് മാത്രമെന്ന് നടന്‍ മനോജ് നായര്‍

jb
 ഷമ്മി തിലകന്‍ മാത്രമല്ല ഒടിയനില്‍ ഞാനും ഡബ്ബ് ചെയ്യാനുണ്ടായിരുന്നു; പക്ഷേ അംഗീകാരം ലഭിച്ചത് ഒരാള്‍ക്ക് മാത്രമെന്ന് നടന്‍ മനോജ് നായര്‍

സിനിമാ-സീരിയല്‍ നടി ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. മലയാള ചലച്ചിത്രത്തിലെ പല വില്ലന്‍ കഥാപാത്രങ്ങളുടെ ശബ്ദത്തിന് പിന്നിലും മനോജ് നായരുടെ ശബ്ദമാണ്. പുലിമുരുകനിലെ ഡാഡി ഗിരിജയുടെ ശബ്ദം പോലും മനോജിന്റേതാണ്. എന്നാല്‍, ഇത്രയേറെ ശബ്ദങ്ങള്‍ കൈകാര്യം ചെയ്തിട്ടും മനോജിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡബ്ബിംഗ് ഞാന്‍ ഫസ്റ്റ് ചെയ്യുന്നത് ചിരഞ്ജീവിക്ക് വേണ്ടിയായിരുന്നുവെന്ന് മനോജ് പറയുന്നു. ചേകവന്‍ എന്ന പടത്തിന് വേണ്ടിയാണ് ഡബ്ബിംഗിന് വിളിച്ചത്. ഡബ്ബിംഗിനെ കുറിച്ച് ആദ്യം വല്യ അറിവില്ലായിരുന്നു. സീരിയലില്‍ ഡബ്ബ് ചെയ്തു എന്നല്ലാതെ വെറൊരാള്‍ക്കും ഡബ്ബ് ചെയ്ത് പരിചയമില്ല. നോക്കാന്ന് പറഞ്ഞു. തെലുങ്കായിരുന്നു. നല്ല പാടാണ്. എന്നാലും അത് ഓക്കെയായി, അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം കുറെനാള്‍ ഡബ്ബിങ് ചെയ്തില്ല.

മലയാള സിനിമയില്‍ വില്ലന്‍മാര്‍ക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുമ്പ് ലാലേട്ടന്റെ ഭഗവാന്‍ എന്ന പടത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാല്‍, ഹിറ്റായത് പുലിമുരുകനില്‍ ചെയ്തപ്പോഴാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു.

അതുകഴിഞ്ഞ് മധുരരാജ, അതിരന്‍ സിനിമയില്‍ പ്രകാശ് രാജ് , ഒടിയനിലും കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനുതന്നെ. അതിനിടയില്‍ കുറച്ച് വേദന തോന്നിയ സംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഒടിയനില്‍ ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് കിട്ടിയത്. അതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും മനോജ് പറയുന്നു.

Read more topics: manoj nair, shammi thilakan,
English summary
manoj nair against shammi thilakan
topbanner

More News from this section

Subscribe by Email