Tuesday September 17th, 2019 - 4:12:am
topbanner
Breaking News
jeevanam

ഉര്‍വശിയോട് പിണക്കമുണ്ടായിരുന്നെങ്കില്‍ മകളെ അങ്ങോട്ട് അയക്കില്ലായിരുന്നു ; മനോജ് കെ ജയന്‍

suji
ഉര്‍വശിയോട് പിണക്കമുണ്ടായിരുന്നെങ്കില്‍ മകളെ അങ്ങോട്ട് അയക്കില്ലായിരുന്നു ; മനോജ് കെ ജയന്‍

മനോജ് കെ ജയനും നടി ഊര്‍വശിയുമായുള്ള വിവാഹ ബന്ധവും ബന്ധം പിന്നീട് പിരിഞ്ഞതുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ്. ഒരു അഭിമുഖത്തില്‍ ഊര്‍വശിയെ കുറിച്ചും ഭാര്യ ആശയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മനോജ് കെ ജയന്‍ ഇപ്പോള്‍.

എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും അദ്ദേഹം വ്യക്തമാക്കി.
ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ജീവിതം എങ്ങനെയാവണം ഭാര്യ എന്താകാണം, എങ്ങനെ ഒരു ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ഒരോ സന്ദര്‍ഭങ്ങളിലൂടെയായി ആശയാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നെ മാത്രമല്ല ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസിലാക്കി തന്നതും ആശയാണ് താരം മനസു തുറന്നു.

 

Read more topics: manoj k jayan, urvassi
English summary
manoj k jayan about urvassi
topbanner

More News from this section

Subscribe by Email