Wednesday December 1st, 2021 - 3:15:pm

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

NewsDesk
ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

കാമുകിക്കുശേഷം അനൂപ് മേനോന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നു.അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ഈ ചിത്രത്തിലാണ് അനൂപിന്റെ നായികയായി മഞ്ജു എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് അത്‌ലറ്റിക്‌സ് തമ്മിലുള്ള ആത്മബന്ധമാണ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രം പറയുന്നത്. തടവുകാരെ വോളിബോള്‍ പരിശീലിപ്പിക്കുന്ന കോച്ച് ആയിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.
അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയകൃഷ്ണന്‍ ഗുമ്മുടിയാണ് നിര്‍വഹിക്കുന്നത്.

ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. നേരത്തെ പാവാടയില്‍ അനൂപിന്റെ കാമുകി വേഷത്തില്‍ മഞ്ജു എത്തിയിരുന്നു. ആദ്യമായാണ് മുഴുനീള ചിത്രത്തില്‍ അനൂപിന്റെ നായികയായി മഞ്ജു എത്തുന്നത്.

മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടുമെന്ന് അനൂപ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. വളരെ ഇമോഷണല്‍ ആയ രംഗങ്ങള്‍ എടുക്കുമ്പോള്‍ മഞ്ജു വളരെ നാച്വറലാണെന്നും പ്രസരിപ്പോടെയാണ് അവര്‍ ഇപ്പോഴും അഭിനയിക്കുന്നതെന്നും അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട്; വിവാഹത്തിന് വരനെത്തിയപ്പോള്‍ വധു കാമുകനൊപ്പം സ്വര്‍ണവുമായി മുങ്ങി

മണിക്ക് വിഷബാധയേറ്റത് മദ്യസല്‍ക്കാരത്തിനുശേഷമെന്ന് പോലീസ്

അല്‍ഫോന്‍സിന്റെ വാഴക്കുലയും തരംഗമാകുന്നു

കോഴിക്കോട് മദ്യപിച്ചു ഫിറ്റായ അധ്യാപികയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

 

English summary
manjuwarrier anoop menon new film
topbanner

More News from this section

Subscribe by Email