Saturday September 19th, 2020 - 9:11:am

ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു എന്റെ 18-ാം ജന്മദിനം' ; ഓർമ്മകൾ പങ്കുവെച്ചു മഞ്ജു വാര്യർ

Anusha unni
ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു എന്റെ 18-ാം ജന്മദിനം' ; ഓർമ്മകൾ പങ്കുവെച്ചു മഞ്ജു വാര്യർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മോഹന്‍ലാലും മഞ്ജുവും ഒന്നിച്ചഭിനയിച്ച 'ആറാം തമ്പുരാൻ' മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഇതിനിടെ ആറാം തമ്പുരാനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തന്റെ പതിനെട്ടാം ജന്മദിനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ക്ലബ് എഫ്‌എമ്മിലെ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഞ്ജു അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം അമ്പലത്തില്‍നിന്നു തൊഴുതിറങ്ങി വരുന്ന രംഗമുണ്ട്. അപ്പോഴാണ് മോഹന്‍ലാലിന്റെ കഥാപാത്രം അവിടെ എത്തുന്നത്. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു തന്റെ 18-ാം ജന്മദിനമെന്ന് മഞ്ജു വാരിയര്‍ പറയുന്നു. 'ഇതാര്...കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ' എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മഞ്ജുവിനോട് ചോദിക്കുന്നത്.

18 വയസായ ദിവസമാണ് ആ സീനില്‍ അഭിനയിച്ചത്. പക്ഷേ, അന്ന് ആര്‍ക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു. ആരോടും പറഞ്ഞില്ല. അതുകൊണ്ട് തന്നെ സെറ്റില്‍ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.

Read more topics: manju warrior,film news
English summary
manju warrior sharing memories
topbanner

More News from this section

Subscribe by Email