Wednesday April 1st, 2020 - 1:03:am
topbanner

മഞ്ജു വാര്യര്‍ ഇനി നിവിന്‍ പോളിക്കൊപ്പം

JB
മഞ്ജു വാര്യര്‍ ഇനി നിവിന്‍ പോളിക്കൊപ്പം

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ സുപ്രധാനമായ ഭാഗമാകാന്‍ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' നേടിയിരുന്നു. നവംബറില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ച പടവെട്ടില്‍ അദിതി ബാലന്‍ ആണ് നായിക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലന്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. മഞ്ജു വാര്യര്‍ എത്തുന്നതോടെ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നീ പേരുകള്‍ക്കൊപ്പം മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതമായ ഒരു പേര് കൂടി ചേര്‍ക്കപ്പെടുകയാണ്.

ലിജു കൃഷ്ണ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന പടവെട്ടില്‍ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. 2020ല്‍ പടവെട്ട് റിലീസാവും.

English summary
manju warrier with nivin pauly in padavattu film
topbanner

More News from this section

Subscribe by Email