Saturday December 7th, 2019 - 12:19:am
topbanner

'96'ല്‍ ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍: തുറന്ന് പറഞ്ഞ് ലേഡി സൂപ്പര്‍സ്റ്റാര്‍

jb
 '96'ല്‍ ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍: തുറന്ന് പറഞ്ഞ് ലേഡി സൂപ്പര്‍സ്റ്റാര്‍

വിജയ് സേതുപതിയേയും തൃഷയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത '96' എന്ന സിനിമ തമിഴില്‍ മാത്രമല്ല, മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സൃഷ്ടിച്ച തരംഗം ചെറുതല്ല. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍, പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു സിനിമാനുഭവമായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ജാനുവായി അഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല, മറിച്ച് മഞ്ജു വാര്യരായിരുന്നു എന്നതാണ് സത്യം!

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''പരിപാടി കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ വിജയ് പുറകെ ഓടി വന്നു. 96ന്റെ സംവിധായകന്‍ പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞു എന്ന് വിജയ് അറിയിച്ചു. പ്രേം എന്നോട് പറഞ്ഞു 'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടു വരാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എങ്ങനെ കോണ്‍ടാക്ട് ചെയ്യും എന്ന് അറിയില്ലായിരുന്നു,' ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഷോക്ക് ആയിപ്പോയി. എന്താ സര്‍ നിങ്ങള്‍ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടിവരില്ലായിരുന്നോ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നോട് സംസാരിക്കാനായി ആരെയോ കോണ്‍ടാക്ട് ചെയ്തിരുന്നു. പക്ഷെ വിജയ്യുടെ ഡേറ്റുമായി ചെറിയ കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ അത് നടന്നില്ല. ആ കണ്‍ഫ്യൂഷനിലേക്ക് എന്നെക്കൂടി കൊണ്ടുവരാന്‍ അദ്ദേഹത്തിന് വയ്യായിരുന്നു എന്ന് പറഞ്ഞു.''

''വളരെ ഭംഗിയായി തൃഷ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. അത് എല്ലാവരും കണ്ടതാണ്. അതല്ലാതെ മറ്റൊരു ജോഡി അതില്‍ ശരിയാകും എന്ന് തോന്നുന്നില്ല. എന്നെ അതിലേക്ക് പരിഗണിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അത് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരിക്കും എന്നും ആഗ്രഹം തോന്നി അപ്പോള്‍. പക്ഷെ ആ സിനിമ എങ്ങനെ ആയിരുന്നോ അത് തന്നെയാണ് അതിന്റെ ഭംഗി. തൃഷ തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. ആര്‍ക്കും ആ നിയോഗം മാറ്റാന്‍ സാധിക്കില്ല. കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്തിരുന്നിട്ടും കാര്യമില്ല,'' മഞ്ജു പറഞ്ഞു.

 

Read more topics: manju warrier, 96 film,
English summary
manju warrier talking about 96 film
topbanner

More News from this section

Subscribe by Email