Tuesday January 28th, 2020 - 1:53:pm
topbanner

 92 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍

JB
 92 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുത്തന്‍ കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അത്യാഡംബര എസ് യു വി മോഡലായ റേഞ്ച് റോവര്‍ വെലാറാണ് മഞ്ജുവിന്റെ പുതിയ കാര്‍. കേരളത്തില്‍ 92 ലക്ഷം രൂപ വിലവരുന്ന വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്.
കറുപ്പ് നിറത്തിലുള്ള വെലാര്‍ ലാന്‍ഡ് റോവറിന്റെ കൊച്ചി ഷോറൂമില്‍ നിന്നാണ് മഞ്ജു വീട്ടിലെത്തിച്ചത്. വെലാറിന്റെ ഡീസല്‍ പതിപ്പാണ് ഇത്. 184 സണ പവറും 365 എന്‍എം ടോര്‍ക്കുമേകുന്ന 1998 സിസി ഡീസല്‍ എന്‍ജിനാണ് ഈ മോഡലിലുള്ളത്.

അടുത്തിടെ മാരുതി ബലേനോയും മഞ്ജു സ്വന്തമാക്കിയിരുന്നു. ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫയുടെ പരിഷ്‌കരിച്ച വകഭേദമാണ് താരം സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ബലേനോ കാര്‍ ഏറ്റുവാങ്ങുന്ന മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

English summary
manju warrier purchased new ranger rover
topbanner

More News from this section

Subscribe by Email