Saturday December 7th, 2019 - 12:32:am
topbanner

 മഞ്ജു വാര്യറുടെ 'പ്രതി പൂവന്‍കോഴി' ക്രിസ്മസിന് എത്തും

jb
 മഞ്ജു വാര്യറുടെ 'പ്രതി പൂവന്‍കോഴി' ക്രിസ്മസിന് എത്തും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി മഞ്ജുവാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. ഇപ്പോള്‍ ഇതാ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഞ്ജുവാണ് നായിക. പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തില്‍ മാധുരി എന്ന വസ്ത്രശാലയിലെ സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഹൗ ഓള്‍ഡ് ആറിലെ നിരുപമയെ പോലെ മാധുരിയെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മഞ്ജു പങ്കുവയ്ക്കുന്നത്.

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍, പ്രതി പൂവന്‍ കോഴിയുടെ ചലച്ചിത്രാവിഷ്‌കാരവുമായാണ് സൂപ്പര്‍ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.

ചിത്രത്തെക്കുറിച്ച് മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-

പ്രിയപ്പെട്ടവരേ , റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് ഇന്നും എന്റെ ഊര്‍ജ്ജം. ഇനി ഞാന്‍ ,റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ 'പ്രതി പൂവന്‍കോഴി'യിലെ മാധുരി ആവുകയാണ്. നവംബര്‍ 20ന് 'പ്രതി പൂവന്‍കോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. ആദ്യ ഗാനം 21 നും.'പ്രതി പൂവന്‍കോഴി'നിങ്ങള്‍ക്കരികിലേക്ക് ഡിസംബര്‍ 20 ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി!

സ്‌നേഹത്തോടെ സ്വന്തം മഞ്ജു വാരിയര്‍

 

English summary
manju warrier prithi poovan kozhi released at christmas
topbanner

More News from this section

Subscribe by Email