ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് . ഗോള്‍ഡ് സ്കീമുമായി ബന്ധപ്പെട്ട് താന്‍ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി. എന്‍ആര്‍ഐ ആയ സച്ചിന് ജോഷിയാണ് പരാതിയുമായി രംഗത്തെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലുള്ള Stayug Gold Pvt Ltd എന്ന സ്വര്‍ണ കമ്പനി തന്നെ പറ്റിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷത്തെ പ്ലാനിലാണ് താന്‍ ചേര്‍ന്നതെന്നും യുവാവ് പറയുന്നു.
ഗോള്‍ഡ് കാര്‍ഡും മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു. 2019 മാര്‍ച്ച് 25 ഓടെ ജോഷിയുടെ പ്ലാന്‍ അവസാനിച്ചു. ഗോള്‍ഡ് കാര്‍ഡ് എടുക്കാനും മറ്റും ശ്രമിച്ചപ്പോള്‍ ഈ കമ്പനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്സ് അടച്ചുപൂട്ടിയെന്നാണ് അറിഞ്ഞതെന്നും യുവാവ് വ്യക്തമാക്കി.