Sunday January 26th, 2020 - 11:08:am
topbanner

മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വേഷം തനിക്ക് ലഭിച്ചത് മഹാഭാഗ്യം ; മമ്മൂട്ടി

suji
മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വേഷം തനിക്ക് ലഭിച്ചത് മഹാഭാഗ്യം ; മമ്മൂട്ടി

വടക്കന്‍ വീരഗാഥ മമ്മുട്ടിയുടെ സിനിമാ ജീവിതത്തിലെ നാഴിക കല്ലായിരുന്നു. പിന്നീട് 20 വര്‍ഷത്തിന് ശേഷമാണ് പഴശ്ശിരാജ ചെയ്തത്. ഇപ്പോഴിതാ മാമാങ്കത്തിലെത്തിയിരിക്കുന്നു. ഡിസംബര്‍ 12 ന് ചിത്രം തിയറ്ററിലെത്തുകയാണ്. ഇപ്പോഴിതാ സിനിമാ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചന്തു മുതല്‍ ചാവേറു വരെ എന്നു പറയുന്നത് ഒരു ദൈവാധീനമാണെന്ന് വിചാരിച്ചാല്‍ മതി. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇതുപോലൊരു കഥാപാത്രം കിട്ടുക മഹാഭാഗ്യമാണ്.അതിന് എന്നെ തിരഞ്ഞെടുത്ത നിര്‍മാതാവ്, സംവിധായകന്‍ ഇവര്‍ക്കൊക്കെ നന്ദി പറയണം.'മമ്മൂട്ടി പറഞ്ഞു.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തുന്ന മാമാങ്കം നാനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

 

Read more topics: mamootty , mamangam,blessing
English summary
mamootty says mamangam role was a blessing
topbanner

More News from this section

Subscribe by Email