Sunday October 20th, 2019 - 1:19:am
topbanner

സത്താറിന്റെ വിയോഗം നഷ്ടമാണ്; ഓര്‍മ്മകളില്‍ ശബ്ദമിടറി മമ്മൂട്ടി

JB
സത്താറിന്റെ വിയോഗം നഷ്ടമാണ്; ഓര്‍മ്മകളില്‍ ശബ്ദമിടറി മമ്മൂട്ടി

'എന്നേക്കാളും മുന്‍പേ സിനിമയില്‍ വന്ന ആളാണ്. വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ടു കുറച്ചു കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ, വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്,' സത്താറിന്റെ ഓര്‍ത്തു മമ്മൂട്ടി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് പുലര്‍ച്ചെ അന്തരിച്ച നടന്‍ സത്താറിനെ ഓര്‍ത്തു നടനും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടി. സത്താറിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ വസതിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

''സത്താറിനെ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്കറിയാവുന്ന ഒരാളാണ്. അതിനു മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും അറിയാം. എന്നേക്കാളും മുന്‍പേ സിനിമയില്‍ വന്ന ആളാണ്. വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ടു കുറച്ചു കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ, വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്. കുറച്ചു ദിവസം മുന്‍പ് അസുഖം കൂടുകയും പിന്നീട് ആശുപത്രിയില്‍ ആവുകയും ചെയ്തു. സിനിമയില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളും ഒരു കാലഘട്ടത്തില്‍ വളരെയേറെ തിളങ്ങി നിന്ന ഒരു താരവുമാണ് അദ്ദേഹം. വിയോഗം നഷ്ടമാണ്... എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണ്.

ഇന്ന് പുലര്‍ച്ചെ ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. മൂന്നു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.

Read more topics: mammootty, remembering sathar,
English summary
mammootty remembering sathar
topbanner

More News from this section

Subscribe by Email