Friday February 28th, 2020 - 2:18:pm
topbanner

മമ്മൂട്ടിയുടെ മാമാങ്കം ലുക്ക് വൈറല്‍

suji
മമ്മൂട്ടിയുടെ മാമാങ്കം ലുക്ക് വൈറല്‍

മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുതിയ ലുക്ക് പുറത്തു വിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിമിഷനേരം കൊണ്ടാണ് പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് ചിത്രത്തെ തേടിയെത്തിയത്. ചന്തുവിനെ പോലെ പോരാളി അല്ല, പഴശ്ശിയെ പോലെ രാജാവും അല്ല, ഇത് ചാവേര്‍ തലവന്‍ എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇത് വടക്കന്‍ വീരഗാഥക്കും പഴശ്ശിരാജയ്ക്കും മുകളില്‍ ആയിരിക്കും എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

 

Read more topics: mammootty, mamangam ,viral
English summary
mammootty mamangam look viral
topbanner

More News from this section

Subscribe by Email