Tuesday February 25th, 2020 - 5:31:am
topbanner

ആലപ്പുഴ റൈഫിള്‍സ് ക്ലബ്ബില്‍ അംഗമായി മമ്മൂട്ടി

jb
ആലപ്പുഴ റൈഫിള്‍സ് ക്ലബ്ബില്‍ അംഗമായി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ ഹോബികള്‍, സിനിമേതര താത്പാര്യങ്ങള്‍ തുടങ്ങിവയെല്ലാം തന്നെ കാര്യമായി ഫോളോ ചെയ്യുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഫോട്ടോഗ്രാഫി, കാറുകള്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം മലയാളി പല തവണ അറിഞ്ഞിട്ടുള്ളതാണ്. ഏറ്റവും പുതിയതായി തന്റെ എക്സ്ട്രാ-കരിക്കുലര്‍ ആക്ടിവിറ്റിയില്‍ ‘ഷൂട്ടിംഗും’ ചേര്‍ത്തിരിക്കുകയാണ് താരം. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ റൈഫിള്‍സ് ക്ലബ്ബില്‍ അദ്ദേഹം അംഗത്വം എടുക്കുകയും ചെയ്തു. ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു അദ്ദേഹം ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വം എടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

“ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ടെന്നും” മമ്മൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Read more topics: mammootty, alappuzha rifile club,
English summary
mammootty join alappuzha rifile club
topbanner

More News from this section

Subscribe by Email