രാമു കാര്യാട്ട് സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി നൈല ഉഷയെയും തെരഞ്ഞെടുത്തു . തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പ്രമുഖ വ്യവസായി എംഎ യൂസഫലി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച ഗായകനുളള പുരസ്കാരം വിജയ് യേശുദാസിനാണ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടനുളള അവാര്‍ഡ് ഉണ്ണി മുകുന്ദനാണ് ലഭിച്ചത്. യൂത്ത് ഐക്കണായി സാനിയ അയ്യപ്പനും, മികച്ച പ്രോമിസിങ് ആക്ടറിനുളള അവാര്‍ഡ് ടൊവിനോ തോമസിനും ലഭിച്ചു.
ബിബിന്‍ ജോര്‍ജ്ജാണ് മികച്ച വില്ലന്‍. മാമാങ്കത്തിലെ പ്രകടനത്തിന് ഇനിയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു. പുരസ്കാര ചടങ്ങിനിടെ മെഗാ ഡാന്‍സ് മ്യൂസിക്ക് ഷോയും അരങ്ങേറി. ഉണ്ണി മുകുന്ദന്, അനു സിത്താര, ധര്മ്മജന്, സൈജു കുറുപ്പ്, മിയാ ജോര്‍ജ്ജ്, ഇനിയ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.