Thursday January 23rd, 2020 - 7:42:am
topbanner

മാമാങ്കം സിനിമക്ക് വ്യത്യസ്തമായ പ്രമോഷനൊരുക്കി ചക്കരപ്പന്തലിൽ ഭക്ഷണ മാമാങ്കം

Anusha unni
മാമാങ്കം സിനിമക്ക് വ്യത്യസ്തമായ പ്രമോഷനൊരുക്കി ചക്കരപ്പന്തലിൽ ഭക്ഷണ മാമാങ്കം

റിയാസ് കെ എം ആർ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: സിനിമകളുടെ പ്രമോഷൻ വ്യത്യസ്തമായ രീതിയിൽ നടത്തുന്ന കാലമാണിത്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കത്തിന്റെ പ്രമോഷന് വേണ്ടി പുതുമയാർന്ന രീതി നടപ്പിലാക്കുകയാണ് ഭക്ഷണമാമാങ്കം എന്ന പേരിൽ ഒരുകൂട്ടം സിനിമാക്കാരുടെ സംരംഭമായ ചക്കരപ്പന്തൽ.

സംവിധായകരായ അജയ് വാസുദേവ്, മാർത്താണ്ഡൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ ടി പൊഡുത്താസ്, നടൻ ജെയ്സ് ജോസ്, നിർമ്മാതാവ് ശ്രീരാജ് എന്നിവർ ചേർന്ന് നടത്തുന്ന സംരംഭമാണ് കാക്കനാട് കുഴിക്കാട്ടുമൂലയിലെ ചക്കരപ്പന്തൽ. ഇവിടെ ഡിസംബർ 10 മുതൽ മാമാങ്കത്തിന്റെ റിലീസിംഗ് ദിവസമായ 12 വരെയാണ് ഭക്ഷണ മാമാങ്കം നടക്കുക. 250 രൂപക്ക് അൺലിമിറ്റഡ് ഭക്ഷണമാണ് അതിന്റെ ഭാഗമായി ഇവർ വാഗ്ദാനം ചെയ്യുന്നത്. വൈകീട്ട് 6.30 മുതൽ 11.30 വരെയാണ് സമയം. നിരവധി സിനിമാ താരങ്ങൾ ദിവസേന രുചിതേടി എത്തുന്ന ഇടം കൂടിയാണ് ഇവിടം.

മാമാങ്കത്തിന് ശേഷം 2020 ജനുവരി 23 ന് തീയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കാണ്. അതിന്റെ സംവിധായകൻ അജയ് വാസുദേവും പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ ടി പൊഡുത്താസും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെയ്സുമെല്ലാം ചക്കരപ്പന്തലിന്റെ പിന്നണിയിലുണ്ട്. നേരത്തെ മമ്മൂട്ടി സിനിമയായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ സംവിധായകൻ മാർത്താണ്ഡൻ പുതിയ സിനിമയുടെ പണിപ്പുരയിലുമാണ്.

ചക്കരപ്പന്തലിനെ പോലെ തന്നെ ഈ കൂട്ടുകെട്ടിന്റെ സിനിമകളുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ശ്രീരാജ്. സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ചിത്രമായ മാമാങ്കവും ഷൈലോക്കും വരവേൽക്കാൻ ഒരുങ്ങുന്നത്.

English summary
mamankam film different promotion in chakkarapanthal ,kochi
topbanner

More News from this section

Subscribe by Email