Wednesday December 1st, 2021 - 3:07:pm

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; തിരക്കഥാകൃത്തടക്കം ഏഴ് പേര്‍ക്കെതിരെ കേസ്

jb
മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം;  തിരക്കഥാകൃത്തടക്കം ഏഴ് പേര്‍ക്കെതിരെ കേസ്

മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി ശക്തമാക്കി . നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം റൂറല്‍ എസ്.പിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവന്‍ അക്കൗണ്ടുകളുടെയും വിശദാംശം നല്‍കാന്‍ ഫെയ്‌സ് ബുക്ക് അധികൃതരോട് റൂറല്‍ സൈബര്‍ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജന്‍ വര്‍മ്മ , അനന്തു കഷ്ണന്‍,കുക്കു അരുണ്‍, ജഗന്നാഥന്‍, സി.ബി.എസ് പണിക്കര്‍ , ആന്റണി എന്നിവര്‍ക്കെതിരെയും ഈഥന്‍ ഹണ്ട് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബര്‍ ആക്ട് 66ഉ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിനിമയെ നശിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞാല്‍ ആ വകുപ്പ് കൂടി (120(ആ) )പിന്നിട് ചേര്‍ക്കുമെന്ന് വിതുര സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

 

Read more topics: mamangam, script writer, case,
English summary
mamangam script writer against case
topbanner

More News from this section

Subscribe by Email