Saturday February 29th, 2020 - 9:38:am
topbanner

'മാമാങ്കം' സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിനിമാരംഗത്തു നിന്നുള്ളവരാണെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

jb
'മാമാങ്കം' സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിനിമാരംഗത്തു നിന്നുള്ളവരാണെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

'മാമാങ്കം' സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി രംഗത്ത്. എറണാകുളത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാരംഗത്തു നിന്നു തന്നെയുള്ളവരാണ് സിനിമയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതെന്നും വേണു കുന്നപ്പിള്ളി ആരോപിച്ചു. 'കേരള പ്രൊഡ്യൂസേഴ്‌സ്' എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രത്തെ മോശമായി ചിത്രീകരിക്കുന്നതായും നിര്‍മാതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രം റിലീസിനെത്തിയ ദിവസം തന്നെ, ചിത്രത്തിലെ ചില രംഗങ്ങളുടെ തിയേറ്റര്‍ പ്രിന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പിന്നാലെ, ചിത്രത്തിന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിലും പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റാണ് പുറത്തുവന്നിരിക്കുന്നത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിനു ശേഷമാണ് വ്യാജ പ്രിന്റ് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലെത്തിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വേള്‍ഡ് വൈഡായി റിലീസിനെത്തിയ ചിത്രം 2000 ത്തിലേറെ സ്‌ക്രീനുകളിലാണ് ആദ്യദിനം പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ മാത്രം 360 സ്‌ക്രീനുകളിലാണ് ആദ്യദിവസം ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്.

മലയാളസിനിമയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും ബജറ്റിനെ നിഷ്പ്രഭമാകുന്ന ബജറ്റാണ് മാമാങ്കത്തിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 55 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി മരടില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റും വാര്‍ത്തയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Read more topics: mamangam, producer, cyber attack,
English summary
mamangam producer react on cyber attack
topbanner

More News from this section

Subscribe by Email