Saturday January 29th, 2022 - 10:22:am

മുക്കുത്തി മുക്കുത്തി കണ്ടില്ല', ശ്രേയാ ഘോഷാലിന്റെ ശബ്ദത്തില്‍ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

suji
മുക്കുത്തി മുക്കുത്തി കണ്ടില്ല', ശ്രേയാ ഘോഷാലിന്റെ ശബ്ദത്തില്‍ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. 'മുക്കുത്തി മുക്കുത്തി കണ്ടില്ല' എന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്?ലാന്‍ എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനമാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ ഇതേവരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കം. മലയാളത്തിലെത്തുന്ന മാമാങ്കം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും..

Read more topics: mamangam, first song, release
English summary
mamangam first song released
topbanner

More News from this section

Subscribe by Email