Wednesday December 1st, 2021 - 3:18:pm

മമ്മൂട്ടി ചിത്രം മാമാങ്കം ഇന്ന് തിയറ്ററുകളിൽ

NewsDesk
മമ്മൂട്ടി ചിത്രം മാമാങ്കം ഇന്ന് തിയറ്ററുകളിൽ

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളിൽ എത്തും. വിവാദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് മാമാങ്കം എത്തുന്നത്. മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 45രാജ്യങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനെട്ടാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന ഉത്സവമാണ് മാമാങ്കം. തിരുനാവായ മണപ്പുറത്ത് വ്യാഴവട്ടത്തിൽ ഒരിക്കലുണ്ടാവുന്ന ചാവേറുകളുടെ പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞു വെക്കുന്നത്.മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

നിരവധി പ്രത്യേകതകളുമായാണ് മാമാങ്കത്തിന്‍റെ വരവ്. മലയാളത്തിൽ നിന്ന് ആദ്യമായാണ് 45രാജ്യങ്ങളിലായി ഒരു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ തന്നെ നാനൂറോളം തിയേറ്ററുകളുണ്ട്.

Read more topics: mamangam, mammootty, film,released,
English summary
mamangam film released today
topbanner

More News from this section

Subscribe by Email